Search the Diocese

News & Updates

കണ്ണൂർ രൂപതയുടെ സഹായമെത്രാൻ വെരി. റവ.ഡോ. ഡെന്നീസ് കുറുപ്പശ്ശേരി

കണ്ണൂർ രൂപതയുടെ സഹായമെത്രാൻ വെരി. റവ.ഡോ. ഡെന്നീസ് കുറുപ്പശ്ശേരി

കണ്ണൂർ രൂപതയുടെ നിയുക്ത പ്രഥമ സഹായ മെത്രാൻ മോൺ. ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മെത്രാഭിഷേകചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ അങ്കണ ത്തിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്നു. സ്ഥാനാരോഹണചടങ്ങിന് മുന്നോടിയായി ബർണശേരി ബിഎം യുപി സ്കൂൾ ജംഗ്ഷനിൽ നിന്നും വി ശിഷ്ടാതിഥികളെ ഹോളിട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് വാദ്യമേളങ്ങളുടെ അക
മ്പടിയോടെ കൊമ്പിരി അംഗങ്ങ
ൾ, അൾത്താര ശുശ്രൂഷകർ, വൈദികർ, സന്യസ്തർ, അല്മായർ എന്നിവരുടെ സാന്നിധ്യത്തിൽ നിയുക്ത സഹായ മെത്രാൻ മോൺ. ഡോ. ഡെന്നിസ് കുറുപ്പ ശേരിയെ വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചു.
തുടർന്ന് റോമിലെ പൊന്തിഫിക്കൽ വിദ്യാപീഠത്തിന്റെ പ്രസിഡന്റ് ആർച്ച്ബിഷപ് സാൽവത്തോരോ പെനാകിയായുടെ മുഖ്യകാർമികത്വത്തിൽ മെത്രാഭിഷേക തിരുക്കർമങ്ങൾ ആരംഭിച്ചു. ബോംബെ ആർച്ച്ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ എന്നിവരായിരുന്നു സഹകാർമികർ. തിരുക്കർമങ്ങളുടെ ഭാഗമായി
ബൈബിളിന്റെ ഒന്നാം വായന നടത്തിയത് നിയുക്ത സഹായ മെത്രാനായ മോൺ. ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ സഹോദരൻ അഡ്വ. റോക്കി ഫ്രാൻസിസായിരുന്നു. തിരുക്കർമങ്ങൾക്കിടെ കണ്ണൂരിന്റെ പ്രഥമ ബിഷപ്പും ഇപ്പോഴത്തെ കോഴി ക്കോട് രൂപത ബിഷപ്പുമായ ഡോ.വർഗീസ് ചക്കാലക്കൽ വചന സന്ദേശം നൽകി.
വചനസന്ദേശങ്ങൾക്കു ശേഷം പരിശുദ്ധാത്മാവിനോടുള്ള ഗാനാലാപനത്തോടെയാണ് അ ഭിഷേക ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. കണ്ണൂർ രൂപതയുടെ സഹായമെത്രാനായി മോൺ. ഡോ. ഡെന്നിസ് കുറുപ്പശേരിയെ നിയോഗിക്കണമെന്ന് ആർച്ചുബിഷപ് സാൽവത്തോരോ പെനാകിയോയുടെ തിരുക്കർമങ്ങളുടെ മധ്യേ മോൺ. ക്ലാരൻസ് പാലിയത്തും മോൺ. ആന്റ്ണി പയസും ആവശ്യപ്പെട്ടു. സഹായമെത്രാനായി നിയമിച്ചു കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ലാറ്റിൻ ഭാഷയിലുള്ള സന്ദേശം ഫാ.സുദീപ് മുണ്ടക്കലും ഇതിന്റെ മലയാളം പരിഭാഷ ഫാ.രാജൻ ഫൗസ്തോയും വായിച്ചു. തുടർന്ന്, നിക്ത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി ആർച്ച് ബിഷപ് സാൽവത്തോരോ പെനാകിയോയുടെ മുമ്പാകെ വി ശ്വാസപ്രഖ്യാപനം നടത്തി. നിയുക്ത സഹായമെത്രാന്റെ ശിരസിൽ കൈവയ്പ് പ്രാർഥന നടത്തി. തുടർന്ന്, എല്ലാ ബിഷപ്പുമാരും മോൺ. ഡെന്നിസ്കറുപ്പശേരിയുടെ ശിരസിൽ കൈവച്ചു പ്രാർഥിച്ചു.
തൈലാഭിഷേക കർമത്തിനു ശേഷം വിശുദ്ധ ബൈബിൾ നിയുക്ത സഹായ മെത്രാനു നൽകി. അധികാരചിഹ്നങ്ങളായ മോതിരം അണിയിക്കുകയും തൊപ്പിയും അധികാര ദണ്ഡും നൽകുകയും ചെയ്തു. തുടർന്ന് മുഖ്യകാർമികനായ ആർച്ച് ബിഷപ് സാൽവത്തോരോ പെനാകിയോ സമാധാന ചുംബനം നല്കി നിയുക്ത സഹായമെത്രാൻ മോൺ.ഡെന്നീസ് കുറുപ്പശേരിയെ മെത്രാൻമാരുടെ കൂട്ടായ്മയിലേക്ക് ചേർത്തു. ഇതിനു ശേഷം , മെത്രാൻമാർ ഓരോരുത്തരായി വന്ന് സഹായ മെത്രാനെ ആശ്ലേഷിച്ചു. തുടർന്ന്, നവാഭിഷിക്ത മെത്രാന്റെ കുടുംബാംഗങ്ങളുടെ കാഴ്ചവയ്പ്പും നടന്നു. തുടർന്ന് നടന്ന തിരുക്കർമങ്ങൾക്ക് സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി നേതൃത്വം നല്കി. മെത്രാഭിഷേക ചടങ്ങുകൾക്ക് മുന്നോടിയായി കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല സ്വാഗതമാശംസിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ.
ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ഇന്ത്യയുടെയും നേപ്പാളിന്റെയും അപ്പസ്തോലിക് നൂൺഷോ റവ. ഡോ. ലിയോപോൾദോ ജിറേലി, തലശേരി ആർച്ച്ബിഷപ് മാർ. ജോസഫ് പാംപ്ലാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
നവസഹായമെത്രാന് ആദരവ് അർപ്പിക്കാൻ വിവിധ രൂപതകളിലെ വികാരി ജനറാൾമാർ, സന്യാസി സഭകളുടെ മേജർ സുപ്പീരിയേഴ്സ്, സെമിനാരി പ്രഫസേഴ്സ്, റെക്ടേഴ്സ്, വൈദികർ, സിസ്റ്റേഴ്സ്, അല്മായ നേതാകൾ, സംഘടനാ ഭാരവാഹിക ൾ, മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ എത്തിയിരുന്നു.
കണ്ണൂർ രൂപതയുടെ സഹായമെത്രാൻ വെരി. റവ.ഡോ. ഡെന്നീസ് കുറുപ്പശ്ശേരി