Search the Diocese

KCYM

KCYM

KCYM News

കാൽപ്പന്തുകളിയുടെ ആവേശവും സൗഹൃദത്തിന്റെ മൈതാനവും ഒരുങ്ങുന്നു !

കാൽപ്പന്തുകളിയുടെ ആവേശവും സൗഹൃദത്തിന്റെ മൈതാനവും ഒരുങ്ങുന്നു !

*കാൽപ്പന്തുകളിയുടെ ആവേശവും സൗഹൃദത്തിന്റെ മൈതാനവും* ഒരുങ്ങുന്നു !

*ഫുട്ബോൾ പ്രേമികൾക്കായി* *KCYM കണ്ണൂർ രൂപത ഒരുക്കുന്ന ആവേശകരമായ 5's ഫുട്ബോൾ* ടൂർണമെന്റിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

📅 തീയതി: 2026 ഒക്ടോബർ 10, ശനിയാഴ്ച

📍 വേദി: SS Sports Arena, Football Turf, വിളയാങ്കോട്, പിലാത്തറ

🥇 ഒന്നാം സമ്മാനം : ₹12,000 + ട്രോഫി

🥈 രണ്ടാം സമ്മാനം : ₹6,000 + ട്രോഫി

👥 8 അംഗങ്ങൾ വീതമുള്ള ടീമുകൾ (5+3)

രജിസ്ട്രേഷൻ ഫീസ് 1200 രൂപ

*കണ്ണൂർ രൂപതയിൽ നിന്നും 32 ടീമുകളെ ലഭിക്കാത്തപക്ഷം തലശ്ശേരി അതിരൂപതയിൽ നിന്നും കോട്ടയം* അതിരൂപതയിൽ നിന്നും ടീമുകൾക്ക് അവസരം നൽകുന്നതായിരിക്കും.

കമ്മിറ്റിയുടെ തീരുമാനമായിരിക്കും അന്തിമമായിരിക്കും.

🗓️ രജിസ്ട്രേഷൻ അവസാന തീയതി: സെപ്റ്റംബർ 27, ഞായറാഴ്ച

📞 *രജിസ്ട്രേഷനും കൂടുതൽ* വിവരങ്ങൾക്കും :

7034049042, 8590748968, 9947860554

🔥 ടീമുകളെ ഒരുക്കിക്കോളൂ...

⚽ ബൂട്ടുകൾ അണിഞ്ഞോളൂ...

🏆 കപ്പ് നേടാൻ മൈതാനത്തേക്ക് വരൂ!

*വി.മദർ തെരേസാ അനുസ്മരണവും തിരുശേഷിപ്പ് വണക്കവും നടത്തപ്പെട്ടു.*

*വി.മദർ തെരേസാ അനുസ്മരണവും തിരുശേഷിപ്പ് വണക്കവും നടത്തപ്പെട്ടു.*

കണ്ണൂർ : കെ.സി.വൈ.എം.കണ്ണൂർ രൂപതയുടെ നേതൃത്ത്വത്തിൽ അഗതികളുടെ അമ്മയായ വി.മദർ തെരേസയുടെ അനുസ്മരണവും അമ്മയുടെ തിരുശേഷിപ്പ് പ്രയാണവും കണ്ണൂർ രൂപതയുടെ സ്ഥാപനമായ വലിയന്നൂരിലെ ഹോളി മൗണ്ടിൽ വെച്ച് നടത്തപ്പെട്ടു. അൻപതോളം യുവാക്കൾ പങ്കെടുത്ത അനുസ്മരണ യോഗത്തിൽ മുൻ രൂപത ഡയറക്ടറും ഹോളി മൗണ്ട് ഡയറക്ടറുമായ റവ.ഫാ.ഷിജോ അബ്രഹാം ഉദ്ഘാടനം ചെയ്തു.

സഹായങ്ങൾ ആവശ്യമായവരെ എന്നും സഹായിക്കാനും ചേർത്ത് പിടിക്കാനും യുവാക്കൾക്കും വരും തലമുറകൾക്കും സാധിക്കണമെന്നും, യുവാക്കൾക്ക് കാരുണ്യത്തിന്റെ മുഖം ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു. കെ.സി.വൈ.എം കണ്ണൂർ രൂപത പ്രസിഡന്റ് ശ്രീ. ചാൾസ് ഗിൽബർട്ട്‌ അധ്യക്ഷത വഹിക്കുകയും, രൂപത ആനിമേറ്റർ സി.നിമ്മി മാത്യു ഡി.എസ്.എസ്‌. അനുഗ്രഹ പ്രഭാഷണവും ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഫോർ ഓർഫനേജ്‌സ് ജില്ലാ പ്രസിഡന്റ് ശ്രീ. റൂബൻ പരിയാരം ആശംസ അറിയിക്കുകയും രൂപത ഭാരവാഹികൾ ആയ അരുൺ,ജോബിൻ ജോസ്,സോന കാർമ്മൽ, റിജിൽ റോഷൻ, സാനിയ ഡോറിസ്, എബിൻ കെ, ജോയ്‌സ് ലിസാൻസി, ആദിഷ് ആൽബർട്ട്‌, ജെഫിൻ ജോസ് എന്നിവർ പ്രസംഗിച്ചു.